ജല്‍ജീവന്‍ മിഷന്റെ കുടിവെള്ള കണഷനുകളുടെ മുരിയാട് പഞ്ചായത്ത് തലത്തിലുള്ള വിതരണ ഉദ്ഘാടനം പുല്ലൂരില്‍ വച്ച് നടന്നു

65

മുരിയാട് : ജല്‍ജീവന്‍ മിഷന്റെ കുടിവെള്ള കണഷനുകളുടെ മുരിയാട് പഞ്ചായത്ത് തലത്തിലുള്ള വിതരണ ഉദ്ഘാടനം പുല്ലൂരില്‍ വച്ച് ബഹുമാനപ്പെട്ട എം.എല്‍.എ പ്രൊഫ. കെ. യു.അരുണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.3 വര്‍ഷത്തിനുള്ളില്‍ മുരിയാട് പഞ്ചായത്തിലെ അര്‍ഹതപ്പെട്ട മുഴുവന്‍ വീടുകളിലും കുടിവെള്ള കണക്ഷന്‍ എത്തിക്കുന്നതിനുള്ള പദ്ധതിയുടെ തുടക്കം കൂടിയാണ് ഉദ്ഘാടന കര്‍മമ്മായി നിര്‍വഹിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലന്‍ മുഖ്യാതിഥി ആയിരുന്നു.വാട്ടര്‍ അതോറിറ്റി ഇരിങ്ങാലക്കുട അസി.എക്‌സി. എഞ്ചിനീയര്‍ രേഷ്മ പി.പി പദ്ധതി വിശദീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശ്ശേരി,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ജയരാജ്,പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത് ,നിഖിത അനൂപ്,മണി സജയന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പഞ്ചായത്തംഗം സേവ്യര്‍ ആളൂക്കാരന്‍ സ്വാഗതവും ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Advertisement