പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

267

കാട്ടൂർ :15-2 -2021 തീയതി കാലത്ത് 8. 45 മണിയോടെ യുവാവ് സ്കൂട്ടറിൽ വന്നു തേക്കുംമൂല കനാൽ പാലത്തിനു സമീപത്തുവച്ച് സൈക്കിൾ ചവിട്ടി പോയിരുന്ന പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ വടക്കൻ പറവൂരിൽ നിന്ന് കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ അനിൽകുമാർ സംഘം അറസ്റ്റ് ചെയ്തു. പ്രതി കൃത്യത്തിന് ശേഷം പോയ വഴിയിലുള്ള ജനമൈത്രി പോലീസ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ വാഹനത്തെ ചുറ്റിപറ്റിയുള്ള അന്വേഷണമാണ് കേസിന് വഴിത്തിരിവായത് . യുവാവിനെതിരെ പോക്സോ കേസ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

Advertisement