മഞ്ഞൾ കൃഷിയിൽ നൂറുമേനിയുമായി പ്രൊഫ: ജോണി സെബാസ്റ്റ്യൻ

149

ഇരിങ്ങാലക്കുട :മഞ്ഞൾ കൃഷിയിൽ നൂറുമേനി വിളയിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും വിരമിച്ച സാമ്പത്തികശാസ്ത്ര അധ്യാപകൻ പ്രൊഫ : ജോണി സെബാസ്റ്റ്യൻ ഇപ്പോൾ പൂർണമായും കാർഷിക ജീവിതത്തിൽ മുഴുകിയിരിക്കുകയാണ്. ഒരേക്കർ ഭൂമിയിൽ പ്രതിഭാ ഇനത്തിൽ പെട്ട മഞ്ഞൾ കൃഷി ചെയ്തു വൻ വിളവെടുപ്പിന് പാഗമായി നിൽക്കുകയാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മഞ്ഞളിൻറെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനു വേണ്ടി മഞ്ഞൾ വിത്താക്കി വിൽപ്പന നടത്തി കൂടുതൽ കർഷകരെ ഈ മേഖലയിലേക്ക് കൊണ്ടുവരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. കൂടാതെ അത്യപൂർവ്വ ഫലവൃക്ഷതൈകൾ ഉള്ള ഉണ്ണിപ്പിള്ളിയിൽ ആഗ്രോ ഹൈടെക് നഴ്സറിയും അദ്ദേഹം നടത്തുന്നുണ്ട്.

Advertisement