ആഷിഫക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ഇരിങ്ങാലക്കുട എംഎൽഎ

77

കാട്ടൂർ :മുൻ രാഷ്ട്രപതി ഡോ എ.പി.ജെ അബ്ദുൾ കലാം ലൈഫ് ടൈം അച്ചീവ്മെന്റ് ദേശീയ അവാർഡിന് അർഹയായ കാട്ടൂർ സ്വദേശിനി കെ.എം.ആഷിഫയെ അഭിനന്ദിച്ച് ഇരിങ്ങാലക്കുട എംഎൽഎ പ്രൊഫ:കെ.യു അരുണൻ മാസ്റ്റർ.അധ്യാപന-ഗവേഷണ പ്രസിദ്ധീകരണ രംഗങ്ങളിൽ പ്രകടിപ്പിച്ച മികവിനുള്ള അംഗീകാരമായി ബാംഗ്ലൂരിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക്ക് റിഫോംസ് (ആർ) കഴിഞ്ഞ ദിവസം ആഷിഫക്ക് അവാർഡ് സമ്മാനിച്ചിരുന്നു. കെ.എം മുഹമ്മദ് അഷറഫ്-അബ്സാബീവി ദമ്പതികളുടെ മകളായ ആഷിഫ തുർക്കി ഇസ്‌താംബൂളിൽ കോളേജ് അദ്ധ്യാപികയാണ്.ആഷിഫയുടെ കാട്ടൂരിലുള്ള വസതിയിൽ എത്തിച്ചേർന്ന എംഎൽഎ ഉപഹാരമായി പൊന്നാടയണിയിച്ചു.കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രനും എംഎൽഎയോടൊപ്പം അഭിനന്ദനങ്ങൾ അറിയിക്കാൻ എത്തിച്ചേർന്നിരുന്നു.

Advertisement