‘ഇന്നു നീ നാളെ ഞാന്‍ ‘ പ്രകാശനംചെയ്തു

137
Advertisement

ഇരിങ്ങാലക്കുട : പ്രശസ്ത സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ്‌സിംഗിന്റെ പതിനൊന്നാമത് പുസ്തകമായ ‘ഇന്നു നീ നാളെ ഞാന്‍ ‘ എന്ന പുസ്തക പ്രകാശന ചടങ്ങ് ഇരിക്കാലക്കുടയില്‍ നടന്നു. റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ചു. ഹസ്സന്‍കോയ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യക്കാരന്‍ അശോകന്‍ ചരുവില്‍ പുസ്തക പ്രകാശനം ചെയ്തു. പി.കെ.ഭരതന്‍ മാഷ്, ഇ.ജി.വസന്തന്‍, രാധിക സനോജ്, രാമചന്ദ്രന്‍ കാട്ടൂര്‍, അരുണ്‍ ഗാന്ധിഗ്രാം, രാധാകൃഷ്ണന്‍ വെട്ടത്ത് എന്നിവര്‍ സംസാരിച്ചു.

 

Advertisement