കോമ്പാറ ആനീസ് വധം:ചുരുളഴിക്കാൻ ക്രൈം ബ്രാഞ്ച്

76

ഇരിങ്ങാലക്കുട കോമ്പാറ ആനീസ് വധക്കേസ് അന്വേഷണം ഊർജ്ജിതമാക്കി ക്രൈം ബ്രാഞ്ച്.സമീപത്തെ കിണറുകൾ വറ്റിച്ചും ഒഴിഞ്ഞ പറമ്പുകളിലും തെളിവുകൾക്കായുള്ള അന്വേഷണം തുടരുന്നു .ക്രൈം ബ്രാഞ്ച് ഡി .വൈ .എസ് .പി എം സുകുമാരന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത് .ദിവസങ്ങൾക്ക് മുൻപ് ആനീസിന്റെ വളകൾ മുറിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കട്ടർ ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു . .2019 നവംബർ പതിനാലിനാണ് ആനീസിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് .തുടർന്ന് ഒരു കൊല്ലത്തോളം പോലീസ് അന്വേഷിച്ചിട്ടും തുമ്പൊന്നും കിട്ടാത്തതിനെത്തുടർന്നാണ് ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തത്.ഒരു തെളിവ് പോലും ലഭിക്കാതിരുന്ന കേസിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ കട്ടർ നിർണ്ണായകമായിരിക്കുമെന്നാണ് കരുതുന്നത് . കട്ടർ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് ഡി .വൈ .എസ് .പി എം സുകുമാരൻ ഇരിങ്ങാലക്കുട ഡോട്ട് കോമിനോട് പറഞ്ഞു

Advertisement