ചെമ്മണ്ടകായല്‍ കരിംതറപടവിലെ വെര്‍ട്ടിക്കല്‍ ആക്ലിയല്‍ ഫ്‌ളോ പമ്പ് സെറ്റിന്റെ സമര്‍പ്പണം നടന്നു

109
Advertisement

കാറളം: ചെമ്മണ്ടകായല്‍ കടുംകൃഷി കര്‍ഷക സഹകരണസംഘത്തിന്റെ കരിംതറപടവിലെ വെര്‍ട്ടിക്കല്‍ ആക്ലിയല്‍ ഫ്‌ളോ പമ്പ് സെറ്റിന്റെ സമര്‍പ്പണം നടന്നു. ജില്ലാ പഞ്ചായത്തിന്റെ 2018-19 ലെ ജനകീയാസൂത്രണ പദ്ധതിയില്‍ 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. കാറളംബ്ലോക്ക്് പഞ്ചയാത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ്കുമാര്‍ പമ്പ്‌സെറ്റിന്റെ സമര്‍പ്പണം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചയാത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് മുഖ്യാത്ഥിയായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ ഐ.ഡി.ഫ്രാന്‍സിസ് മാസ്റ്റര്‍, കൃഷി ഓഫീസര്‍ കെ.ജെ.കുര്യാക്കോസ്, സംഘം വൈസ് പ്രസിഡന്റ് ടി.എ.ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് കെ.കെ.ഷൈജു സ്വാഗതവും സെക്രട്ടറി കെ.സുരജാമണി നന്ദിയും പറഞ്ഞു.