റോഡുകളുടെ പുനരുദ്ധാരണത്തിന് 5 കോടി 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു

52
Advertisement

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ പുനരുദ്ധാരണത്തിന് 5 കോടി 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മണ്ഡലത്തിലെ ആളൂർ ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോകുന്ന കൊടകര — കൊടുങ്ങല്ലൂർ റോഡിലെ 3/200 കിലോമീറ്റർ മുതൽ 4/000 കിലോമീറ്റർ വരെയുള്ള ഭാഗത്തെ പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപയും, 4/300 കിലോമീറ്റർ മുതൽ 12/540 വരെയുള്ള ഭാഗത്തെ പുനരുദ്ധാരണത്തിനായി 4 കോടി 50 ലക്ഷം രൂപയും, എഴുന്നള്ളത്ത് പാത റോഡിന്റെ 2/200 കിലോമീറ്റർ മുതൽ 2/700 വരെയുള്ള ഭാഗത്തെ റോഡിന്റെ BM & BC പ്രവർത്തികൾക്കായി 75 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ഈ പ്രവർത്തികൾ ഉടനെ ആരംഭിക്കുന്നതിനു വേണ്ട നിർദ്ദേശം പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകിയിട്ടുണ്ടെന്നും എം. എൽ. എ. പ്രൊഫ കെ .യു അരുണൻ അറിയിച്ചു.

Advertisement