കാട്ടൂരിൽ യുവാവിനെ വെട്ടി കൊലപെടുത്താൻ ശ്രമം

282

കാട്ടൂർ :കാട്ടൂരിൽ യുവാവിനെ വെട്ടി കൊലപെടുത്താൻ ശ്രമം. ഒരാൾ കസ്റ്റഡിയിൽ. കാട്ടൂർ എസ് എൻ ഡി പി സ്വദേശി പുത്തൻ തെരുവിൽ വീട്ടിൽ ഷാജഹാനാണ് വെട്ടേറ്റത് . ഇന്നലെ രാത്രിയോടെയാണ് വീടിന്ന് സമീപം വെച്ച് രണ്ടംഗ സംഘം മാരാകായുധങ്ങളുമായി ഷാജഹാനെ ആക്രമിച്ചത്. ആക്രമണത്തിൽ ഇയാളുടെ ഇരു കൈകൾക്ക് വെട്ടേൽക്കുകയും പുറത്ത് കുത്തേൽകുകയും ചെയ്തു. സാരമായി പരിക്കേറ്റ ഇയാളെ ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും പിന്നിട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് കാറളം വെള്ളാനി സ്വദേശിയായ കതിരപ്പിള്ളി രവിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് . മകൻ രാഹുൽ ഒളിവിലാണ്.ഡി .വൈ .എസ് .പി രാജേഷ് ൻറെ നിർദ്ദേശപ്രകാരം സി .ഐ സജീവിന്റെ നേതൃത്വത്തിൽ കാട്ടൂർ എസ് .ഐ വി .വി വിമൽ ,എ .എസ് .ഐ അജയ് ,താജുദ്ധീൻ ,മുരുകദാസ് ,ജീവൻ ,പ്രദോഷ് ,വിജേഷ് ,സനിൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്

Advertisement