ദേശീയ വനിതാ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള വനിതാ ടീമിന് യാത്രയയപ്പ് നല്‍കി

327

ഇരിങ്ങാലക്കുട-ഗുജറാത്തിലെ ദവനഗറില്‍ ജനുവരി 5 മുതല്‍ നടക്കുന്ന ദേശീയ വനിതാ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള വനിതാ ടീം ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പരിശീലനം പൂര്‍ത്തിയാക്കി ജനുവരി 2 ാം തിയ്യതി പുറപ്പെടും.2016 ല്‍ കിരീടം നേടിയ വനിതാ ടീം 2017 ല്‍ മൂന്നാം സ്ഥാനം തൃപ്തിപ്പെട്ടു.അഞ്ച് രാജ്യാന്തര കളിക്കാരടങ്ങിയ ഈ വര്‍ഷത്തെ ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ് .കഴിഞ്ഞ വര്‍ഷത്തെ ഫെഡറേഷന്‍ കപ്പ് ജേതാക്കള്‍ കേരള വനിതകളായിരുന്നു.കേരള സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് പി സി ആന്റണിയാണ് ടീമിന്റെ ഇപ്പോഴത്തെ പരിശീലകന്‍ .റോളോ മോള്‍ ജി യാണ് കേരള ടീമിന്റെ നായിക.ഗുജറാത്തിലേക്ക് പുറപ്പെടുന്ന കേരള ടീമിന് ഇരിങ്ങാലക്കുട സെന്റ ജോസഫ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി ജെ സണ്ണി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഡോ. പ്രിന്‍സ് കെ മറ്റം ,ജില്ലാ വൈസ് പ്രസിഡന്റ് പോള്‍ ജെയിംസ് ,സെന്റ് ജോസഫ് കോളേജ് കായിക വിഭാഗം മേധാവി ഡോ.സ്റ്റാലിന്‍ റാഫേല്‍ എന്നിവര്‍ പ്രസംഗിച്ചു.ജിത പി എസ് ,സ്റ്റെഫി നിക്സണ്‍,അഞ്ജന പി ജി ,പൂജ മോള്‍ ,അമൃത ഇ കെ ,മിന്ന മറിയം ,കവിത ജോസ് ,നീന മോള്‍ പി എസ് ,റോജ മോള്‍ ജി ,അനീഷ ക്ലീറ്റസ് ,ശ്രീകല ആര്‍ ,അശ്വതി ജയശങ്കര്‍ എന്നിവരടങ്ങുന്നതാണ് കേരള ടീം

 

Advertisement