എസ്.എസ്.എൽ.സി +2, ഡിഗ്രി, പി.ജി വിജയികർക്ക് ഉപഹാരം നൽകി

115
Advertisement

കടലായി: കടലായി മഹല്ല് & പ്രവാസി അസോസിയേഷൻ (കെ.എം& പി.എ)
എസ്. എസ്.എൽ.സി., +2, ഡിഗ്രി, പി.ജി. വിജയിച്ച മഹല്ല് പരിധിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപഹാരം വീടുകളിൽ എത്തിച്ചു നൽകി.സി.ബി.എസ്.സി +2 സയൻസ് വിഭാഗത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ1 വാങ്ങിയ കെ.എം. & പി.എ. മെമ്പർ ടി.എം.സലീമിൻ്റെ മകൾ ഷഹനാസിന് പ്രസിഡണ്ട് എ.എ.യൂനസ് മെമൻ്റോയും പാരിതോഷികവും നൽകി വിതരണോൽഘാടനം നടത്തി.കെ.എം & പി.എ സെക്രട്ടറി ഷറഫുദ്ദീൻ.ടി.കെ, ഖജാൻജി ഹുസൈൻ.എം.എ,മെമ്പർമാരായ ഷഫീർ.എം.എ,റാഫി, നാസർ. പി.ബി, മുഹമ്മദ്.സി.കെ, നഹാസ്.ടി.എൻ, ഷബീബ് .പി.കെ., ലബീബ്.കെ.എ, അബ്ദുൾറഹ്മാൻ.ടി.കെ. തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.

Advertisement