പൂന്തോപ് വാർഡിനെ സമ്പൂർണ നീന്തൽ സാക്ഷരത ഗ്രാമമാക്കുന്നു

81

വേളൂക്കര:പൂന്തോപ് വാർഡിനെ സമ്പൂർണ നീന്തൽ സാക്ഷരത ഗ്രാമമാക്കുവാനുള്ള നിരഞ്ജന സാംസ്‌കാരിക കേന്ദ്ര ത്തിന്റെ പ്രോഗ്രാമിന്റെ ഉത്ഘാടനം കുഴിക്കാട്ട് ശേരി മഷിക്കുളത്തിൽ വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ്‌. ധനീഷ് നിർവഹിച്ചു . സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ്‌ പുഷ്പൻ മാടത്തിങ്കൽ അധ്യക്ഷത വഹിച്ചു. വിനേഷ്. കെ. വി., ഷെല്ലി കെ. എഫ്., ടി. എസ്‌. സജീവൻ എന്നിവർ പ്രസംഗിച്ചു. എം. എസ്‌. ഹരിലാൽ ക്യാമ്പിന് നേതൃത്വം നൽകും .

Advertisement