എസ്എന്‍വൈഎസ് അഖില കേരള പ്രൊഫഷണല്‍ നാടകമത്സരം ഉദ്ഘാടനം ചെയ്തു

67
Advertisement

ഇരിങ്ങാലക്കുട: ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിനോടനുബന്ധിച്ച് എസ്എന്‍വൈഎസ് ഒരുക്കുന്ന അഖില കേരള പ്രൊഫഷണല്‍ നാടകമത്സരം പ്രശസ്ത സിനിമ സംവിധായകന്‍ ആനന്ദ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ് എം.കെ.വിശ്വംഭരന്‍ മുക്കുളം അദ്ധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി മുകുന്ദപുരം യൂണിയന്‍ പ്രസിഡന്റ് സി.ഡി.സന്തോഷ്‌ചെറാക്കുളം അനുഗ്രഹപ്രഭാഷണം നടത്തി. എസ്എന്‍ഡിപി മുകുന്ദപുരം യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍, റോട്ടറി ക്ലബ്ബ് മുന്‍.അസി.ഗവര്‍ണര്‍ സോണല്‍ ചെയര്‍മാന്‍ സച്ചിത്ത് ടി.ജി, സംഘാടകസമിതി ജോ.കണ്‍വീനര്‍ കൃഷ്ണകുമാര്‍ വള്ളൂപറമ്പില്‍, സുധീര്‍ എളന്തോളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. എസ്എന്‍ബിഎസ് സമാജം ക്രിമിറ്റോറിയം നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ചെയര്‍മാന്‍ സന്തോഷ് ചെറാക്കുളത്തെ ആദരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ബിന്നി അതിരിങ്ങല്‍ സ്വാഗതവും, എസ്എന്‍വൈഎസ് പ്രസിഡന്റ് സജീഷ് വി.എച്ച് നന്ദിയും പറഞ്ഞു.

Advertisement