അന്തർ ജില്ല തട്ടിപ്പ് വീരൻ തൊപ്പി യുസഫ് പ്രത്യക അന്വേഷ്ണ സംഘത്തിൻ്റെ പിടിയിൽ

ഇരിങ്ങാലക്കുട :മൂന്നു വർഷത്തോളമായി എറണാകുളം തൃശൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ പ്രവാസി വകുപ്പിൽ നിന്ന് ലോണുകളും, ജോലിയും ശരിയാക്കാമെന്നു പറഞ്ഞ് പ്രായമായ സ്ത്രീകളുടെ സ്വർണ്ണാഭരണങ്ങളും , പണവും മോഷ്ടിക്കുന്നയാൾ അറസ്റ്റിലായി. നാട്ടിക ബീച്ച് പട്ടാത്ത് യൂസഫിനെയാണ് തൃശൂർ റൂറൽ എസ്.പി. ആർ . വിശ്വനാഥ് ഇരിങ്ങാലക്കുട ഡി ഡി.വൈ എസ്.പി. ഷാജ് ജോസിന്റെ നേതൃത്വത്തിൽ രൂപൂകരിച്ച അന്വേഷണ സംഘാംഗങ്ങളായ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ. പി.ജി. അനൂപ്,റൂറൽ ക്രൈം ബ്രാഞ്ച് എസ്.ഐ.എം.പി.മുഹമ്മദ് റാഫി , എ.എസ്.ഐ. ജയകൃഷ്ണൻ, പി.എസ്.സുജിത്ത്കുമാർ, കെ.എ. ജോയ്, സിനിയർ സി.പി.ഒ.മാരായ സൂരജ്. വി. ദേവ്, ഇ.എസ്. ജീവൻ, സി.പി.ഒ മാരായ അനുപ് ലാലൻ വൈശാഖ് മംഗലൻ എം.വി.മാനുവൽ എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.കോടതി, മുനിസിപ്പാലിറ്റി പഞ്ചായത്ത് ആശുപത്രികൾ എന്നിവിടങ്ങളിൽ കാത്തു നിന്ന് അവിടെ എത്തുന്ന പ്രായമായ സ്ത്രീകളെ പ്രവാസി വകുപ്പിലെ ഉദ്യോഗസ്ഥനെന്നു പറഞ്ഞ് പരിചയപ്പെടുകയും അവരുടെ മക്കളുടേയും സ്ഥലത്തെ പ്രമുഖരുടേയും സുഹൃത്തായി അഭിനയിച്ചും ലോണിന്റെയും മറ്റും രജിസ്ടേഷൻ ആവശ്യങ്ങൾക്ക് ഉടനെ പണം വേണമെന്നും പറഞ്ഞ് ശരീരത്തിൽ ധരിച്ചിരിക്കുന്ന സ്വർണ്ണാഭാരണങ്ങളും കയ്യിലെ പണവും തട്ടിയെടുക്കുകയാണ് ഇയാളുടെ പതിവ്.സി.സി.ടി.വിയിൽ പെടാതിരിക്കാൻ തലയിൽ തൊപ്പി വച്ച് ഇത് മുഖം മറയ്കാവുന്ന തരത്തിൽ താഴ്ത്തി വച്ചും, കോവിഡ് കാലമായപ്പോൾ മാസ്കിന് പകരം വലിയ ടവ്വൽ മുഖത്തു കെട്ടിയുമാണ് ഇയാൾ പുറത്തിറങ്ങുക. എന്നാൽ പോലീസ് സംഘം ഇയാൾ നടത്തിയ എല്ലാ കളവുകളുടേയും ദൃശ്യങ്ങൾ ശേഖരിച്ച് താരതമ്യം ചെയ്തും ശാസ്ത്രീയ തെളിവുകളും നിരത്തിയാണ് പ്രതിയെ കുടുക്കിയത്. ക്രൈം സ്ക്വാഡിലെ പോലീസുകാർ വേഷം മാറി പ്രവാസി വകുപ്പിൽ നിന്ന് ലോൺ ശരിയാക്കി തരാമോ എന്നു തന്നെ പറഞ്ഞാണ് പ്രതിയുടെ സമീപിച്ചത് സംഘമാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയത്.കൈപമംഗലം സ്വദേശിനിയായ അറുപത്തു രണ്ടുകാരിയുടെ രണ്ടര പവൻ മാല, തൃശൂർ വടക്കാഞ്ചേരി സ്വദേശിനിയായ എഴുപത്തഞ്ചുകാരിയുടെ ഒന്നര പവൻ മാല, ഇരിങ്ങാലക്കുട പൊറത്തുശ്ശേരി സ്വദേശിനിയുടെ മുക്കാൽ പവൻ മാല, നോർത്ത് പറവൂർ മുനമ്പം സ്വദേശിനിയായ അറുപത്തിരണ്ടുകാരിയുടെ ഒരു പവൻ തൂക്കമുള്ള വള, കാട്ടൂർ സ്വദേശിനിയായ എഴുപതുകാരിയുടെ ഒന്നേമുക്കാൽ പവൻ മാല, പെരിഞ്ഞനം സ്വദേശിനിയായ എഴുപത്തുനാലുകാരിയുടെ രണ്ടു പവന്റെ തടവള, എറണാകുളം പെരുമ്പടപ്പ് സ്വദേശിനിയായ അറുപത്തഞ്ചുകാരിയുടെ മുക്കാൽ പവൻ മാല, കൊടുങ്ങല്ലൂർ സ്വദേശിനിയായ എഴുപത്തഞ്ചകാരിയുടെ ഒന്നേകാൽ പവൻ കമ്മൽ, പെരിങ്ങോട്ടുകര സ്വദേശിനിയായ എഴുപതുകാരിയുടെ ഒന്നരപവൻ മാല, ചേർപ്പ് സ്വദേശിനിയായ അമ്പത്തെട്ടുകാരിയുടെ പന്ത്രണ്ടായിരം രൂപ എന്നിവ തട്ടിയെടുത്തത് യൂസഫാണ്. മറ്റു ജില്ലകളിലും ഇയാൾ മോഷണം നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img