കാലിക്കറ്റ് സർവകലാശാലയുടെ കഴിഞ്ഞവർഷം നേടിയ ചാംപ്യൻഷിപ് ട്രോഫികളുമായി ക്രൈസ്റ്റ് കോളേജ്

143

ഇരിങ്ങാലക്കുട :കാലിക്കറ്റ് സർവകലാശാലയുടെ കഴിഞ്ഞവർഷം നേടിയ ചാംപ്യൻഷിപ് ട്രോഫികളുമായി ക്രൈസ്റ്റ് കോളേജ് മാനേജ്മെന്റും കായികാധ്യാപകരും അണിനിരന്നപ്പോൾ. നാല്പത്തിയെട്ടു ടീമുകളെ അണിനിരത്തി ക്രൈസ്റ്റ് കോളേജ് പതിമൂന്ന് ഒന്നാംസ്ഥാനവും പതിനഞ്ച് രണ്ടാം സ്ഥാനവും ഏഴ് മൂന്നാം സ്ഥാനവും നേടുകയുണ്ടായി. തുടർച്ചയായി നാലാം വർഷമാണ് യൂണിവേഴ്‌സിറ്റി ഓവറോൾ ചാംപ്യൻഷിപ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് നേടുന്നത്. അഖിലേന്ത്യാ അന്തർ സർവകലാശാല മത്സരങ്ങളിലും ഖേലോ ഇന്ത്യ ദേശീയ മത്സരങ്ങളിലും വേൾഡ് വെയ്റ്റ് ലിഫ്റ്റിങ് ചാംപ്യന്ഷിപ്പിലും ക്രൈസ്റ്റിന്റെ താരങ്ങൾ നേട്ടങ്ങൾ സ്വന്തമാക്കി.

Advertisement