ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഐഇഇഇ പവർ ആൻഡ് എനർജി സൊസൈറ്റിയുടെ വോളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു

27

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഐഇഇഇ പവർ ആൻഡ് എനർജി സൊസൈറ്റിയുടെ വാർഷിക പൊതുയോഗവും വളണ്ടിയർ മീറ്റും വെള്ളിയാഴച്ച കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ചു. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയക്കര യോഗം ഉൽഘാടനം ചെയ്‌തു. ഗ്ലോബൽ ഐഇഇഇ പവർ ആൻഡ് എനർജി സൊസൈറ്റി യംഗ് പ്രൊഫഷണൽ ടെക്നിക്കൽ കമ്മിറ്റി അംഗം, . ഹരിഗോവിന്ദ് എം, വളണ്ടിയർ മീറ്റ് ഉൽഘാടനം ചെയ്‌തു മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫഷണൽ സന്നദ്ധസേവനം എങ്ങനെ വിജയകരമാക്കം എന്ന വിഷയത്തെക്കുറിച്ചു, ഗ്ലോബൽ ഐഇഇഇ പവർ ആൻഡ് എനർജി സൊസൈറ്റി യംഗ് പ്രൊഫഷണൽ ടെക്നിക്കൽ കമ്മിറ്റി അംഗം, . ഹരിഗോവിന്ദ് എം. മുഖ്യ പ്രഭാഷണം നടത്തി. ക്രൈസ്റ്റ് കോളേജ് ജോയിൻറ് ഡയറക്ടർ ഫാ ആന്റണി ഡേവിസ്, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, ബ്രാഞ്ച് കൗൺസിലർ സുനിൽ പോൾ, പി ഇ എസ് അഡ്വൈസർ ഡോ. രവിശങ്കർ എ. എൻ, എന്നിവർ സന്നിഹിതരായിരുന്നു. പവർ ആൻഡ് എനർജി സൊസൈറ്റി ചാപ്റ്റർ ചെയർ. അമൽകൃഷ്ണ സ്വാഗത പ്രസംഗവും, പുതിയ കമ്മിറ്റി അംഗങ്ങളെ ഐഇഇഇ സെക്രട്ടറി . ഫ്രാങ്കോ ഡി ആലപ്പാട് പരിചയപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ട്‌ ഐഇഇഇ വൈസ് ചെയർ രാജേശ്വരി പി എസ്സും സൊസൈറ്റിയുടെ ഭാവി പദ്ധതികളെക്കുറിച്ച് പി ഇ എസ് സെക്രട്ടറി ക്രിസ് വിത്സനും യോഗത്തിൽ അവതരിപ്പിച്ചു. സൊസൈറ്റി വൈസ് ചെയർ അമിത് ജോസഫ് നന്ദി അർപ്പിച്ചു സംസാരിച്ചുകൊണ്ട് യോഗത്തിന് പര്യവസാനം കുറിച്ചു.

Advertisement