അണുനശീകരണ യന്ത്രം കൈമാറി

107

ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് കാക്കാത്തുരുത്തി ശാഖ അന്നം ഫൗണ്ടേഷന് അണുനശീകരണ യന്ത്രം കൈമാറി. ഫെഡറൽ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്വ (സി.എസ്.ആർ.) വിഭാഗം നടപ്പിലാക്കുന്ന ഹെൽത്ത് ആൻഡ് ഹൈജീൻ പദ്ധതിയുടെ ഭാഗമായാണ് അണുനശീകരണ യന്ത്രം നൽകിയത്.ഫെഡറൽ ബാങ്ക് ഇരിങ്ങാലക്കുട റീജിണൽ ഹെഡ് എ.ഒ വർഗ്ഗീസിൽ നിന്നും അന്നം ഫൗണ്ടേഷൻ ചെയർമാൻ സന്ദീപ് പോത്താനി അണുനശീകരണ യന്ത്രം ഏറ്റുവാങ്ങി. ബ്രാഞ്ച് മാനേജർ ജോൺ ജയിംസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Advertisement