വാര്‍ത്തയ്ക്ക് പിന്നാലെ പുല്ലൂര്‍ അപകടവളവിലെ അപകടമരങ്ങള്‍ നീക്കം ചെയ്തു

664

പുല്ലൂര്‍ : പുല്ലൂര്‍ മിഷന്‍ ആശുപത്രിയ്ക്ക് സമീപത്തേ അപകട വളവ് നിവര്‍ത്തുന്നതിന്റെ ഭാഗമായി മുറിച്ചിട്ടിരുന്ന മരങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി മാസങ്ങളോളം വഴിയരികില്‍ കിടക്കുന്നത് www.irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നീക്കം ചെയ്തു.ബദ്ധപ്പെട്ട അധികാരികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധ ചെലുത്താന്‍ സമയമില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.മാസങ്ങളായി വളവിലെ വലിയ രണ്ട് മരങ്ങള്‍ മുറിച്ച് മാറ്റിയതിന്റെ അവശിഷ്ടങ്ങള്‍ അപകടകരമാവിധം റോഡരികില്‍ കിടക്കുന്നത്.വാര്‍ത്ത വന്ന് മണികൂറുകള്‍ക്കകം അധികാരികള്‍ കരാറുക്കാരനെ വിളിച്ച് എത്രയും വേഗം മരകഷ്ണങ്ങള്‍ ഇവിടെ നിന്നും നീക്കം ചെയ്യാന്‍ ആവശ്യപെടുകയായിരുന്നു.കരാര്‍ കൊടുക്കുമ്പോള്‍ വ്യവസ്ഥയിലുള്ളതാണ് അതാത് ദിവസം തന്നെ വെട്ടിയിട്ട മരങ്ങളും മരക്കൊമ്പുകളും മറ്റും റോഡില്‍ നിക്ഷേപിക്കാതെ കൊണ്ടുപോകണമെന്നുള്ളത്.എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ബദ്ധപെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കാത്തതാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്.

 

Advertisement