കൊറോണക്കാലത്ത് കൈത്താങ്ങുമായി സ്കൗട്ട്സ് &ഗൈഡ്സ് വിദ്യാർത്ഥികൾ

101

പടിയൂർ: പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി കോവിഡ് കാലത്ത് സാനിറ്റൈസർ, ഹാൻഡ് വാഷ്, മാസ്ക് എന്നിവ നൽകി എച്ച്.ഡി.പി സമാജം ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു സ്കൗട്ട്സ് &ഗൈഡ്സ് വിദ്യാർത്ഥികൾ മാതൃകയായി. സ്കൗട്സ് &ഗൈഡ്സ് വിഭാഗത്തിലെ കുട്ടികൾ സ്വയം ഉണ്ടാക്കുകയും, സമാഹരിക്കുകയും ചെയ്ത ആയിരത്തോളം മാസ്കുകൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.എസ് സുധനും, പഞ്ചായത്ത് മെമ്പർ കണ്ണനും ചേർന്ന് ഏറ്റു വാങ്ങി. വിദ്യാർത്ഥികൾ ചെയ്തത് ഈ കാലഘട്ടത്തിൽ വലിയ സഹായമാണെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു.കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സ്കൂളിൽ സംഘടിപ്പിച്ച ചെറു ചടങ്ങിൽ സ്കൂൾ മാനേജർ ഭരതൻ കണ്ടെങ്കാട്ടിൽ വിദ്യാർത്ഥികളുടെ ഈ ശ്രമത്തെ അഭിനന്ദിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.എ സീമ നന്ദി പറഞ്ഞു. സ്കൗട്ട് മാസ്റ്റർ ടി. സി. ലിജിയും, ഗൈഡ് ക്യാപ്റ്റൻ ഷിനി. പി. സി. യും ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

Advertisement