റോഡ് പുനരുദ്ധാരണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം

155

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ കാക്കാത്തുരുത്തി – മതിലകം റോഡിലെ തവളക്കുളം മുതൽ വളവനങ്ങാടി വരെയുള്ള ഭാഗത്തെ പുനരുദ്ധാരണം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. 2018 -19 വർഷത്തെ പ്രളയ ഫണ്ടിൽ നിന്നും 1 കോടി രൂപ ചെലവഴിച്ച് 5.50 മീറ്റർ വീതിയിൽ ബി. എം. ബി. സി ചെയ്തും കാന നിർമ്മിച്ചുമാണ് പുനരുദ്ധാരണം നടത്തിയിട്ടുള്ളത്. വളവനങ്ങാടി സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ പടിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സി. സുധൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ്. രാധാകൃഷ്ണൻ മുഖ്യാഥിതി ആയിരുന്നു. പൊതുമരാമത്ത് കൊടുങ്ങല്ലൂർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജിസൺ ജോസ്. ടി റിപ്പോർട്ട്‌ അവതരിപ്പിച്ചു. പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ സുധ വിശ്വംഭരൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സി. ബിജു, വാർഡ് മെമ്പർ ടി. ഡി.ദശോബ് എന്നിവർ സംസാരിച്ചു

Advertisement