ദളിത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

63
Advertisement

ഇരിങ്ങാലക്കുട :കേരള സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ദളിത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു .ബ്ലോക്ക് പ്രസിഡന്റ് ടി.വി ചാർളി ധർണ്ണ ഉദ്‌ഘാടനം നിർവ്വഹിച്ചു.ഐ .കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു മുഖ്യാതിഥിയായിരുന്നു.കോൺഗ്രസ്സ് ആളൂർ മണ്ഡലം പ്രസിഡന്റ് സോമൻ ചിറ്റേത്ത് , ശരത്ത് ദാസ് കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .

Advertisement