കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാരകർമ്മങ്ങൾക്ക് നേതൃത്വം നൽകി ഡി.വൈ.എഫ്.ഐ

96

ഇരിങ്ങാലക്കുട :കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ട അവിട്ടത്തൂർ തെക്കാട്ട് സന്തോഷ് കുമാറിൻ്റെ മൃതദേഹം ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചു. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ.വി.വിനീത്, നിജു വാസു, കാറളം മേഖല ജോ. സെക്രട്ടറി പി.ഡി.ദീപക്, വേളൂക്കര ഈസ്റ്റ് മേഖലാ കമ്മിറ്റി അംഗങ്ങളായ കെ.എസ്.വിശ്വനാഥൻ, ജിൻ്റോ ജോയ്, പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി അംഗം എം.എ. അഭിജിത്ത് എന്നിവരാണ് മുക്തിസ്താനിൽ നടന്ന മൃതദേഹ സംസ്കാരത്തിന് നേതൃത്വം നൽകിയത്.

Advertisement