ഇരിങ്ങാലക്കുട : ഒന്നിനുപുറകെ ഒന്നായി ജീവിതദുരിതങ്ങള്‍ പിന്തുടര്‍ന്ന്് അമ്മക്കും മൂന്നുപെണ്‍കുട്ടികള്‍ക്കും താമസിക്കുവാനായി സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നിര്‍മ്മിച്ച വീട് നവംബര്‍ ഒന്നിന് കൈമാറുന്നു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ പരേതനായ തലാപ്പിള്ളി വീട്ടില്‍ ദിലീപിന്റെ ഭാര്യ സീമയും, മക്കളും കയറി കിടക്കുവാന്‍ ഒരിടമില്ലാതെ ദുരിതം അനുഭവിക്കുമ്പോഴാണ് വീട് നിര്‍മ്മിച്ചു നല്‍കാന്‍ സന്നദ്ധരായി സിപിഐ പ്രവര്‍ത്തകരെത്തുന്നത്. ഭര്‍ത്താവും ഏകസഹോദരനും, മാതാപിക്കളും നഷ്ടപ്പെട്ട ഇവര്‍ക്ക് സിപിഐ ജില്ലാ കൗണ്‍സില്‍ ആവിഷ്‌ക്കരിച്ച സി.അച്യുതമേനോന്‍ ഭവന പദ്ധതിയിലുള്‍പ്പെടുത്തിയാണ് വീട് നിര്‍മ്മാണം നടത്തിയതെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു. നവംബര്‍ ഒന്നിന് വൈകീട്ട് അഞ്ചുമണിക്ക് നെറ്റിയാട് സെന്ററില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍ജയദേവന്‍ താക്കോല്‍ കൈമാറും ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.