ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു

74
Advertisement

കിഴുത്താണി :സംസ്ഥാന സർക്കാരിൻ്റെ സുഭിക്ഷ കേരളം പദ്ധതിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്. നട്ടുണർത്താം നല്ലൊരു നാളെയെ.. പാഠം -1 വയലും വീടും എന്ന മുദ്രവാക്യം ഉയർത്തി ഡി വൈഎഫ്ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഏറ്റെടുത്തിട്ടുള്ള ക്യാമ്പയിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ കിഴുത്താണി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അര ഏക്കറിൽ പച്ചക്കറി കൃഷി ആരംഭിച്ചു. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി വി.എ അനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു, കർഷക തൊഴിലാളി യൂണിയൻ ഇരിങ്ങാലക്കുട ഏരിയ പ്രസിഡണ്ട് കെ.കെ സുരേഷ് ബാബു, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് പി.കെ മനുമോഹൻ,സിപിഎം ലോക്കൽ കമ്മിറ്റിയംഗം കെ.ആർ ഗോപാലൻ,എന്നിവർ പരിപാടിക്ക് അഭിവാദ്യം ചെയ്തു സംസാരിച്ചു മേഖല സെക്രട്ടറി ഇ.എ അമൽ,പ്രസിഡണ്ട് അരുൺ കൃഷ്ണ,മേഖല കമ്മിറ്റിയംഗങ്ങളായ കെ.വി വിശാൽ,ഗോകുൽ സിദ്ധാർത്ഥ് എന്നിവർ കൃഷിക്ക് നേതൃത്വം നൽകി.കപ്പ,കൂർക്ക,ഇഞ്ചി,മഞ്ഞൾ എന്നിവയാണ് കൃഷി ചെയ്യുന്നത്.പുളിയ്ക്കൽ പി.കെ രവീന്ദ്രൻ ലളിത രവീന്ദ്രൻ എന്നീ ദമ്പതികളുടെ ഭൂമിയാണ് കൃഷി ചെയ്യുന്നതിന് വേണ്ടി ഡിവൈഎഫ്യ്ക്ക് നൽകിയത്

Advertisement