വേളൂക്കര പഞ്ചായത്ത് മൂന്നാം വാർഡും പൂമംഗലം പഞ്ചായത്ത് എട്ടാം വാർഡും കണ്ടെയ്ൻമെൻറ് സോണാക്കി

തൃശൂർ: ജില്ലയിൽ നിലവിലെ രോഗവ്യാപന സാധ്യത കണക്കിലെടുത്ത് 13 തദ്ദേശസ്ഥാപനങ്ങളിലെ 23 വാർഡ്/ഡിവിഷനുകൾ കൂടി കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി . രണ്ട് തദ്ദേശസ്ഥാപനങ്ങളിലെ രണ്ട് വാർഡുകൾ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. കൊടകര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ്, പാവറട്ടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, വേളൂക്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, പോർക്കുളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ്, മതിലകം ഗ്രാമപഞ്ചായത്ത് 14, 15 വാർഡുകൾ, മാടക്കത്തറ ഗ്രാമപഞ്ചായത്ത് ആറ്, ഏഴ്, എട്ട്, 14 വാർഡുകൾ, പുത്തൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ്, കൊടുങ്ങല്ലൂർ നഗരസഭ 31ാം ഡിവിഷൻ, തൃശൂർ കോർപറേഷൻ 40, 44 ഡിവിഷനുകൾ, നെൻമണിക്കര ഗ്രാമപഞ്ചായത്ത് ആറാം വാർഡ്, പൂമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഒന്ന്, മൂന്ന് വാർഡുകൾ, വടക്കാഞ്ചേരി നഗരസഭ 10, 11, 16, 17, 20 ഡിവിഷനുകൾ എന്നിവയാണ് പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ. അതേസമയം, രോഗപകർച്ച സാധ്യത കുറഞ്ഞ ഗുരുവായൂർ നഗരസഭ 35-ാം ഡിവിഷനും ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡും കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റ് വാർഡുകളിലും ഡിവിഷനുകളിലും നിയന്ത്രണങ്ങൾ തുടരും.

Irinjalakuda Covid Update

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img