കാട്ടൂർ പോലീസ് സ്റ്റേഷനിലെ 16 പോലീസുകാർ നിരീക്ഷണത്തിലേക്ക്

1026
Advertisement

കാട്ടൂർ:കാറളം പഞ്ചായത്തിൽ നിന്ന് കാട്ടൂർ പോലീസ് അറസ്ററ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അടുത്തിടപഴകിയ എസ്.ഐ അടക്കം 16 പോലീസുകാർ നിരീക്ഷണത്തിലേക്ക് പോകുമെന്ന് കാട്ടൂർ, കാറളം ഹെൽത്ത് ഇൻസ്‌പെക്ടർ ഉമേഷ് കെ.എം അറിയിച്ചു .ജൂൺ എട്ടിനാണ് സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ പ്രതിയെ അറസ്ററ് ചെയ്തത് .റിമാൻഡ് ചെയ്തതിനെ തുടർന്ന് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം ഫലം പൊസറ്റീവായത്. കാട്ടൂർ പോലീസ് സ്റ്റേഷൻ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി .