വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

459
Advertisement

ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം സ്വദേശി യുടെ വീട് കുത്തിപ്പൊളിച്ച് സി സി ടി വി ക്യാമറയും , സുഗന്ധവ്യഞ്ജങ്ങളും മോഷ്ടിച്ച കേസിലാണ് പുല്ലൂർ സ്വദേശികളായ ചേനിക്കര വീട്ടിൽ ജോയ്സ് 29 , തുമ്പരത്തി വീട്ടിൽ പ്രവീൺ 35 നെയും ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വർഗ്ഗീസിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട എസ് എച് ഓ ജിജോയും സംഘവും അറസ്റ്റ് ചെയ്തത്.ഗാന്ധിഗ്രാം സ്വദേശിയുടെ തുറവൻ കാട് ഉള്ള പൂട്ടിക്കിടക്കുന്ന വീട്ടിൽ നിന്നാണ് മോഷണം നടന്നത്. ലോക് ഡൗൺ തുടങ്ങിയതു മൂലം പൂട്ടിക്കിടക്കുന്ന പറമ്പിലേക്ക് പോകാത്ത ഉടമസ്ഥൻ കഴിഞ്ഞ ദിവസം പച്ചക്കറി ശേഖരിക്കുന്നതിനായി എത്തിയപ്പോഴാണ് വീട് കുത്തിപ്പൊളിച്ചിരിക്കുന്നതും, സാധങ്ങൾ മോഷണം പോയതും, സി സി ടി വി ഒടിച്ചു കൊണ്ടു പോയതായും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകുകയായിരുന്നു. എസ് ഐ അനൂപ് പി ജി , എ എസ് ഐ ജോസി, സി പി ഒ മാരായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisement