വാര്യര്‍ സമാജം ജില്ലാതല കൂട്ടായ്മ സംഘടിപ്പിച്ചു

51

ഇരിങ്ങാലക്കുട: മുന്നോക്ക സമുദായ സംഘടനകളുടെ ജില്ലാതല കൂട്ടായ്മ വാര്യര്‍ സമാജം ഹാളില്‍ പൊതുവാള്‍ സമാജം സംസ്ഥാന പ്രസിഡന്റ് മുരളി ഹരിതം ഉദ്ഘാടനം ചെയ്തു. മുന്നോക്ക സമുദായ ഐക്യമുന്നണി സംസ്ഥാന പ്രസിഡന്റ് ടി.എം. അരവിന്ദാക്ഷ കുറുപ്പ് അധ്യക്ഷത വഹിച്ചു.ടി.എന്‍.മുരളീധരന്‍ നമ്പൂതിരി, പുരുഷോത്തമന്‍ എമ്പ്രാന്തിരി, എന്‍ സുരേഷ് മൂസത്, എ.സി. സുരേഷ് വാരിയര്‍ എന്നിവര്‍ പ്രസംഗിച്ചു.
B. P. L. കാര്‍ഡ് പുനര്‍നിര്‍ണ്ണയം ചെയ്യുക, സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക, മുന്നോക്കക്കാരില്‍ പിന്നോക്കം നില്‍ക്കുന്നവരുടെ മേല്‍ത്തട്ട് പരിധി ഉയര്‍ത്തുക എന്നിവ യോഗം ആവശ്യപ്പെട്ടു. 10% സംവരണം അനുവദിച്ച സംസ്ഥാനസര്‍ക്കാരിന് സ്വാഗതം ചെയ്തു. പുതിയ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. വേണാട് വാസുദേവന്‍ നമ്പൂതിരി (പ്രസിഡന്റ്), വി.വി. രാധാകൃഷ്ണ പിഷാരടി (വൈസ് പ്രസിഡന്റ്), പ്രമോദ് വര്‍മ്മ (സെക്രട്ടറി), സുന്ദര്‍ മൂസത് (ജോയിന്‍ സെക്രട്ടറി), എന്‍.എ. രാമനാഥ അയ്യര്‍( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Advertisement