വയോജന ദിനാചരണവും 80 വയസ്സ് കഴിഞ്ഞ പെന്ഷന്കാരെ ആദരിക്കുകയും ചെയ്തു

361

ഇരിങ്ങാലക്കുട:ലോക വയോജന ദിനമായ ഒക്ടോബര്‍ 1 ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ( k.s.s.p.u ) ഇരിങ്ങാലക്കുട ടൗണ്‍ വെസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനാചരണവും 80 വയസ്സ് കഴിഞ്ഞ പെന്ഷന്കാരെ ആദരിക്കുകയും ചെയ്തു .ഇരിങ്ങാലക്കുട ഹിന്ദി പ്രചാര മണ്ഡലം ഹാളില്‍ ചേര്‍ന്ന ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .എ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് കെ .ജി സുബ്രമഹ്ണ്യന്‍ അധ്യക്ഷത വഹിച്ചു .k.s.s.p.u ജില്ലാ കമ്മിറ്റി അംഗം ജോസ് കോമ്പാറ മുഖ്യ പ്രഭാഷണം നടത്തി .ബ്ലോക്ക് സെക്രട്ടറി എം .കെ ഗോപിനാഥന്‍ മാഷ് മുതിര്‍ന്ന അംഗങ്ങളെ പൊന്നാട നല്‍കി ആദരിച്ചു .സംസ്ഥാന കൗണ്‍സിലര്‍ എം .ടി വര്‍ഗീസ് ,പി .എം രാമചന്ദ്രന്‍ ,എ .ആര്‍ ആശാലത ,തങ്കം ടീച്ചര്‍ ,എം .ആര്‍ വിനോദ്കുമാര്‍ എം .ആര്‍ ജോണി ,ടി ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു .കെ .പി സുദര്‍ശന്‍ സ്വാഗതവും എ .കെ രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു .

Advertisement