എടക്കാട്ട് ശിവക്ഷേത്രത്തിൽ കള്ളൻ കയറി ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു

250

പുല്ലൂർ: ഊരകം എടക്കാട്ട് ശിവക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കള്ളൻ കയറിയത് .ഒരു വർഷമായി തുറക്കാത്ത ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു .ക്ഷേത്രത്തിനകത്തെ ശ്രീകോവിലിന്റെ മുൻപിലുള്ള ഭണ്ഡാരവും ,ഗണപതി കോവിലിന്റെ മുൻപിലുള്ള ഭണ്ഡാരവും ,ആൽത്തറയിലുള്ള ഭണ്ഡാരവും ,പുല്ലൂർ ഊരകം റോഡിലുള്ള ഭണ്ഡാരവും തകർത്ത് പണം മോഷ്ടിച്ചു . ക്ഷേത്രത്തിനകത്തെ CCTV ക്യാമറകളിൽ കള്ളൻറെ ചിത്രം പതിഞ്ഞിട്ടുണ്ട് .രാവിലെ നടതുറക്കാൻ എത്തിയ ശാന്തിയും ക്ഷേത്രം കമ്മിറ്റി ജോയിന്റ് സെക്രട്ടറി മഠത്തിക്കര ഷിബുവും ആണ് മോഷണവിവരം അറിഞ്ഞത്.പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്

Advertisement