അനധ്യാപക ദിനാഘോഷം നടത്തി

97

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നേതാജി സുഭാഷ് ചന്ദ്രബോസിനടെ ജന്മദിനമായ ജനുവരി 23 അനധ്യാപക ദിനമായി ആചരിക്കപ്പെട്ടു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാതല ആഘോഷം നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ ആന്‍സണ്‍ ഡൊമിനിക്. പി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സജിന്‍ ആര്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു മുന്‍ സംസ്ഥാന സെക്രട്ടറി എം. നാരായണന്‍ കുട്ടിയെ, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധിവി . പി. ആര്‍ .മേനോന്‍ ആദരിച്ചു. പ്രധാന അധ്യാപിക ഷീജ .വി, മുന്‍ ജില്ലാ സെക്രട്ടറി എ. സി . സുരേഷ്, സെക്രട്ടറി ബിജു പി. എ ,സന്തോഷ് കുമാര്‍. ഐ എന്നിവര്‍ പ്രസംഗിച്ചു.

Advertisement