അപകടം കെണിവെച്ച കാറളത്തെ കുപ്പി കഴുത്ത് സെന്റര്‍.

409

കാറളം: കിഴുത്താണിയില്‍ നിന്നും കരാഞ്ചിറയില്‍ നിന്നും മൂര്‍ക്കനാടു നിന്നും വരുന്ന റോഡുകള്‍ സംഗമിക്കുന്ന കാറളം സെന്റര്‍ ഇന്നലെത്തേക്കാള്‍ ഭീതീ ജനകമായ അന്തരീക്ഷത്തെ ഇന്ന് സൃഷ്ടിച്ചെടുത്തിരിക്കുന്നു. സെന്ററില്‍ സ്ഥിതി ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റ് ഓരോ ദിവസവും
റോഡിലേക്ക് ഇറിക്കി കൊണ്ടിരിക്കുന്നതുമൂലം കടയിലേക്ക് വരുന്നവരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം ഇല്ലാത്തതു കൊണ്ട് റോഡില്‍ പാര്‍ക്ക് ചെയ്യുന്നു.റോഡിലേക്ക് ചരിഞ്ഞ് നില്‍ക്കുന്ന മാവും എതിര്‍ ഭാഗത്തെ ഇലക്ട്രിക് പോസ്റ്റും റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനവും ചെറിയൊരു വളവും വലിയൊരു മാര്‍ഗ്ഗതടസ്സമാണ് കാറളം സെന്ററില്‍ ഉണ്ടാക്കുന്നത്.നൂറുകണക്കിന് വാഹനങ്ങളും സ്‌കൂള്‍ കുട്ടികളും കാല്‍നടക്കാരും കടന്നു പോകുന്ന കാറളത്തിന്റെ ഈ പ്രധാന ഭാഗത്ത് ഇതുമൂലം ഏതു സമയവും ഒരു വലിയ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇങ്ങിനെ റോഡിലേക്ക് ഇറക്കി പണിയുന്ന കടകള്‍ക്ക് ലൈസന്‍സ് കൊടുക്കാതെ റോഡ് സുരക്ഷാ മാനദണ്ഡവും ബില്‍ഡിംങ്ങ് ആക്ടും നടപ്പിലാക്കുവാനുള്ള നടപടികള്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന പഞ്ചായത്തും PWDയും ഒരു ദുരന്തത്തിന് കാത്തിരിക്കാതെ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതുണ്ട് ഇത് ഈ സമൂഹത്തിന്റെ ആവശ്യമാണ് എത്രയും വേഗം പതിയിരിക്കുന്ന ദുരന്തകാരണത്തിന് ഒരു പരിഹാരം കണ്ടില്ലെങ്കില്‍ വരും നാളുകളില്‍ വലിയൊരു പ്രതിഷേധ നടപടികള്‍ക്ക് ഒരുങ്ങുകയാണ്

കാറളം പൗരസമിതി.

 

Advertisement