നമ്മളൊന്നാണ്: മതിലകം ഗ്രാമപഞ്ചായത്ത് ഭരണസമിതി

65
Advertisement

ഇരിങ്ങാലക്കുട : ഭരണഘടനാ വിരുദ്ധമായ പൗരത്വഭേദഗതി ബില്‍ പിന്‍വലിക്കുക, ദേശീയ പൗരത്വപട്ടിക ഉപേക്ഷിക്കുക. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുകാന്‍ എല്ലാ ഭരണാധികാരികളും ബാദ്ധ്യസ്ഥരാണ്. ഇന്ത്യയില്‍ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ ജീവിച്ച് മരിക്കാന്‍ ഏത് പൗരനും അവകാശമുണ്ട്. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നാടാണ് നമ്മുടേത്. നാനാത്വത്തില്‍ ഏകത്വം എന്ന ലോകത്തിന് മാതൃകയായതത്വം നീതിപൂര്‍വ്വമായി പ്രയോഗവല്‍ക്കരിക്കണമെന്നും ഭരണഘടന സംരക്ഷിക്കാന്‍ അവസാനശ്വാസം വരെ പ്രവര്‍ത്തിക്കുമെന്നും മതിലകം ഗ്രാമപഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായി ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

Advertisement