മുരിയാട് പഞ്ചായത്തിലെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണം:വ്യാപാരി വ്യവസായി ഏകോപന സമിതി

265
Advertisement

മുരിയാട്: പഞ്ചായത്തിലെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂർ,അവിട്ടത്തൂർ,തൊമ്മാന യൂണിറ്റ് ആവശ്യപ്പെട്ടു. മുരിയാട് പഞ്ചായത്തിൽ ഭൂരിഭാഗവും വരുന്ന ചെറുകിട കച്ചവടവുമായി മുന്നോട്ടു പോകുന്ന വ്യാപാരികൾക്ക് തുടർച്ചയായി 20 ദിവസമായി തുടർന്നുകൊണ്ടിരിക്കുന്ന ലോക്ക് ഡൗൺ ജനങ്ങൾക്കും കച്ചവടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ കോവിഡ്‌ വ്യാപനമുള്ള വാർഡുകൾ തിരിച്ചു കണ്ടെയ്‌ൻമെൻറ് സോൺ ആയി പ്രഖ്യാപിച്ചു പഞ്ചായത്ത് തുറന്നു സാധാരണ ജീവിതം സുഗമം ആക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ്- ബൈജു മുക്കുളം, സെക്ര- ബെന്നി അമ്പഴക്കാടൻ , ട്രഷ- ഷാജു ആലപ്പാടൻ എന്നിവർ പ്രസംഗിച്ചു.

Advertisement