ആശാവർക്കർമാർക്ക് കോവിഡ് സുരക്ഷ കിറ്റ് വിതരണം ചെയ്ത് ഡിവൈഎഫ്ഐ

65

കാട്ടൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അവിഭാജ്യ ഘടകമായ ആശാപ്രവർത്തകർക്കുള്ള കോവിഡ് സുരക്ഷ കിറ്റുകൾ വിതരണം ചെയ്ത് ഡിവൈഎഫ്ഐ കാട്ടൂർ മേഖല കമ്മിറ്റി.സമൂഹത്തിൽ ഒഴിച്ചുകൂടാനാകാത്ത സ്ഥാനം വഹിക്കുന്നവരാണ് ആരോഗ്യ വിഭാഗം പ്രവർത്തകരായ ആശാവർക്കർമാർ.കോവിഡുമായി ബന്ധപ്പെട്ട് വീടുവീടാന്തരം കയറിയിറങ്ങിയുള്ള പ്രവർത്തനമാണ് ആശാവർക്കർമാർക്കുള്ളത്.സംസ്ഥാന സർക്കാർ വേണ്ട പരിഗണന നൽകുന്നുണ്ടെങ്കിലും ഇവർക്ക് സുരക്ഷ വസ്തുക്കളുടെ അപരാപ്ത്യത ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ബോധ്യപ്പെട്ടിരുന്നു.ഇതിനെ തുടർന്നാണ് ഇവർക്ക് കിറ്റ് നൽകിയത്.മഹാമാരിയിൽ നിർണായക പ്രവർത്തനം കാഴ്ചവെക്കുന്ന ആശാപ്രവർത്തകരെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ വിവിധ ആവശ്യങ്ങൾ ഉയർത്തി ഇന്ന് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുകയാണ് ഓൾ ഇന്ത്യ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ആശവർക്കേഴ്‌സ് യൂണിയൻ സിഐടിയു.കാട്ടൂരിൽ നടന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഡിവൈഎഫ്ഐ കിറ്റ് വിതരണം നടത്തിയത്.കാട്ടൂരിലെ 12 ഓളം വരുന്ന ആശവർക്കർമാക്ക് 5വീതം N95 മാസ്‌ക്, 5സെറ്റ് വീതം കൈയ്യുറകൾ,ഓരോ കുപ്പി വീതം സാനിറ്റൈസർ തുടങ്ങിയവ സാധനങ്ങൾ ആണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഡിവൈഎഫ്ഐ മേഖല സെക്രട്ടറി എൻ.എം ഷിനോ വിതരണോ ഉൽഘാടനം ചെയ്തു.മേഖല പ്രസിഡന്റ് എൻ.എച്ച്.ഷെഫീക്ക് ചടങ്ങിന് അധ്യക്ഷത വഹിച്ചു.മേഖല കമ്മിറ്റി അംഗങ്ങളായ ആഷിക് , ഫയാസ് യൂണിറ്റ് അംഗങ്ങളായ നിഹാൽ,സാലിഹ്,ആദിൽ തുടങ്ങിയവർ പങ്കെടുത്തു.ആശവർക്കേഴ്‌സ് യൂണിയൻ കാട്ടൂർ പഞ്ചായത്ത് സെക്രട്ടറി റെജി ജോർജ്ജ് കിറ്റ് ഏറ്റുവാങ്ങി.

Advertisement