നാല്‍പത്താറാമത് കാരുണ്യ ഭവനത്തിന്റെ നിര്‍വൃതിയുമായി സെന്റ് തോമസ് കത്തീഡ്രല്‍

25

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മൂന്നു വര്‍ഷമായി തുടങ്ങിവച്ച കാരുണ്യ ഭവന പദ്ധതിയുടെ നാല്‍പത്താറാമത് ഭവനം പൂര്‍ത്തീകരിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ആന്റു ആലപ്പാടന്‍ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. ഭവനത്തിന്റെ താക്കോല്‍ദാന കര്‍മ്മം നിസാര്‍ അഷ്‌റഫും, നിഷീന നിസാറും ചേര്‍ന്ന് നിര്‍വ്വഹിച്ചു. കൈക്കാരന്‍മാരായ ജോസഫ് പാലത്തിങ്കല്‍, രാജു കിഴക്കേടത്ത്, പോളി കുറ്റിക്കാടന്‍, തോംസണ്‍ ചിരിയന്‍കണ്ടത്ത്, പള്ളിക്കമ്മറ്റി അംഗങ്ങള്‍, കുടുംബസമ്മേളന ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement