‘ആര്‍ത്തവ ശുചിത്വ പരിപാലനം ‘ എന്ന വിഷയത്തില്‍ ക്ലാസ്സ് നടത്തി

65

അതിരപ്പിള്ളി :ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മലക്കപ്പാറയിലെ കാടര്‍ വിഭാഗത്തിന് ‘ആര്‍ത്തവ ശുചിത്വ പരിപാലനം ‘ എന്ന വിഷയത്തില്‍ ക്ലാസ്സ് നടത്തി. മലക്കപ്പാറ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിണ്ടന്റ് ശ്രീ കറുപ്പസ്വാമി ഉദ്ഘാടനം ചെയ്തു. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജാക്വലിന്‍ സ്റ്റാഫ് നഴ്‌സ് രേഷ്മ തുടങ്ങിയവര്‍ ക്ലാസ്സ് നയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എ വി. രാജേഷ്, ട്രൈബല്‍ പ്രമോട്ടര്‍മാരായ ശ്രീമതി രമ, ശ്രീ ഷിജു , സ്‌കൗട്ട് മാസ്റ്റര്‍ ശ്രീമതി ബിബി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗൈഡ്‌സ് കുട്ടികള്‍ സ്വയം നിര്‍മ്മിച്ച കോട്ടണ്‍ പാഡുകള്‍ പുസതകള്‍ അടങ്ങിയ കിറ്റ് വിതരണവും നടത്തി. സ്‌കൗട്ടിന്റെ നേതൃത്വത്തില്‍ എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം നടത്തുകയും ബള്‍ബ് വിതരണവും ചെയ്തു. അതിരപ്പിള്ളിയില്‍ സ്‌കൗട്ട് & ഗൈഡ്‌സ് ലഹരി വിരുദ്ധ സന്ദേശവും പ്രകൃതി സംരക്ഷണ സന്ദേശവും നല്‍കുന്ന ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു.

Advertisement