ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ രാജത്വ തിരുന്നാളിന് കൊടിയേറി

154

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ രാജത്വ തിരുന്നാളിന് കൊടിയേറി. ക്രൈസ്റ്റ് ആശ്രമ പ്രയോര്‍ റവ. ഫാ. ജേക്കബ് ഞെരിഞാപ്പിള്ളി ആണ് കൊടിയേറ്റ കര്‍മ്മം നിര്‍വഹിച്ചത്. ഇന്നും നാളെയും വൈകീട്ട് 6 മണിക്ക് ദിവ്യബലിയും നൊവേനയും ആരാധനയും വചന പ്രഘോഷണവും ഉണ്ടായിരിക്കുന്നതാണ് 23-ാം തിയതി രാവിലെ വെരി.റവ.ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി സി.എം.ഐയുടെ കാര്‍മ്മികത്വത്തില്‍ 6.30 ന് ദിവ്യബലിയും നൊവേനയും വചന സന്ദേശവും രൂപം എഴുന്നെള്ളിച്ചുവയ്ക്കലും ഉണ്ടായിരിക്കും. 24 ന് കാലത്ത് 9.30 ന് പ്രസുദേന്തി വാഴ്ചയും റവ.ഫാ. പ്രിന്‍സ് പരത്തനാല്‍ സി.എം.ഐയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും വചന സന്ദേശവും വൈകീട്ട് 5 മണിക്ക് ദിവ്യബലിയും തുടര്‍ന്ന്പ്രദിക്ഷണവും വര്‍ണ്ണമഴയും അതിനു ശേഷം ബാന്റ് സെറ്റുകള്‍ ഒന്നിച്ചണിനിരക്കുന്ന ബാന്റ് വാദ്യ പ്രകടനവും ഉണ്ടായിരിക്കുന്നതാണ്.

Advertisement