ഐ.ടി.യു ബാങ്കിന്റെ സെന്റിനറി 2018 അവാര്‍ഡ് വിതരണ ചടങ്ങ്

410
Advertisement

ഇരിങ്ങാലക്കുട: ഐ.ടി.യു ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച സെന്റിനറി 2018 അവാര്‍ഡ് വിതരണ ചടങ്ങ് സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു,ജോയിന്റ് രജിസ്ട്രാര്‍ ടി.കെ.സതീഷ് കുമാര്‍,എം.സി.അജിത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഐ.ടി.യു ബാങ്ക് ചെയര്‍മാന്‍ എം.പി ജാക്‌സണ്‍ സ്വാഗതവും ജനറല്‍ മാനേജര്‍ ടി.കെ.ദിലീപ് കുമാര്‍ നന്ദിയും പറഞ്ഞു.സോഷ്യല്‍ കമിറ്റമെന്റ് അവാര്‍ഡ് ഡോ.വി.പി. ഗംഗാധരനും,ലിറ്ററി എക്‌സലന്‍സ് അവാര്‍ഡ് മാമ്പുഴ കുമാരനും,ബിസിനസ്സ് അച്ചീവ്‌മെന്റ് അവാര്‍ഡ് പോള്‍ ഫ്രാന്‍സിസും ,സയന്റിഫിക് എമിനന്‍സ് അവാര്‍ഡ് ഡോ.പി.വി.രാധാ ദേവിക്കും യൂത്ത് ഐക്കണ്‍ അവാര്‍ഡ് ടോവിനോ തോമസിനുമാണ് സമ്മാനിച്ചത്.തുടര്‍ന്ന് തൈക്കുടം ബ്രിഡ്ജ് അവതരിപ്പിച്ച സംഗീതനിശ അരങ്ങേറി.

Advertisement