ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു

191

കാട്ടൂര്‍ : സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന മദ്യത്തിന്റെയും മയക്ക്മരുന്നിന്റെയും പുകയില ഉല്‍പന്നങ്ങളുടേയും പിടിയില്‍ നിന്ന് കുട്ടികളെയും യുവാക്കളേയും മര്‍ദ്ദിച്ചോ, ഉപദേശിച്ചോ,പിന്‍തിരിപ്പിക്കാന്‍ കഴിയില്ല, അതിന് മന:ശാസ്ത്രവിദഗ്ധരുടേയും കൗണ്‍സിലിങ്ങിന്റേയും സഹായവും മരുന്നും ആവശ്യമാണ് ഇതിന്‍രെ ഭാഗമായി കാട്ടൂര്‍ ഇല്ലിക്കാട് ജുമാ മസ്ജിദ് കമ്മിറ്റി 2019 നവംബര്‍ 24 ന് 9.30 മുതല്‍ 12 വരെ കാട്ടൂര്‍ ഗവ.ഹൈസ്‌കൂളില്‍ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. മന:ശാസ്ത്ര വിദഗ്ദനും പരിശീലകനുമായ സിറാജ്.പി.ഹുസൈനാണ് ക്ലാസ്സ് നയിക്കുന്നത്. എക്‌സൈസ്, പോലീസ്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അംഗങ്ങളും,സാംസ്‌കാരിക സംഘടനകളും സ്‌ക്കൂള്‍, കോളേജ്, മദ്രസ അദ്ധ്യാപകരും 10-ാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളേയും രക്ഷിതാക്കളേയും ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നു.

Advertisement