പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ച സര്‍ക്കാര്‍ തീരുമാനം മാതൃകാപരം. കെ.പി എം.എഫ്.

112

വെള്ളാങ്ങല്ലൂര്‍: പ്ലാസ്റ്റിക്ക് ഉല്‍പ്പനങ്ങളുടെ വര്‍ദ്ധിച്ച് വരുന്ന ദുരുപയോഗവും രോഗാതുരമായ കേരളീയ സഹാചര്യങ്ങളും വിലയിരുത്തി കേരള സര്‍ക്കാര്‍ ജനുവരി ഒന്ന് മുതല്‍ നടപ്പാകുന്ന പ്ലാസ്റ്റിക്ക് നിരോധന തീരുമാനം മാതൃകാപരമാണെന്ന് കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ യോഗം വിലയിരുത്തി. സംഘടനയുടെ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ഓരോ കുടുംബങ്ങളിലേയും ജീവിതാവസ്ഥയും കുടുംബ ഭദ്രതയും വിദ്യാഭ്യാസ സാഹചര്യങ്ങളും ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ്ണ കുടുംബ സര്‍വ്വേ ഡിസംബര്‍ അവസാനവാരത്തില്‍ പൂര്‍ത്തികരിക്കുവാനും വെള്ളാങ്ങല്ലൂര്‍ യൂണിയന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. യൂണിയന്‍ പ്രസിഡണ്ട് സുമതി തിലകന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ കമ്മിറ്റി അംഗം ഷീജാ രാജന്‍ ഉല്‍ഘാടനം ചെയ്തു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം പി എന്‍ സുരന്‍ യൂണിയന്‍ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ആശാ ശ്രീനിവാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രേണുക ബാബു സ്വാഗതവും, സരിത ശശി നന്ദിയും പറഞ്ഞു.,

Advertisement