66-ാമത് അഖിലേന്ത്യാ സഹകരണവാരാഘോഷം സംഘടിപ്പിച്ചു

76
Advertisement

ഇരിങ്ങാലക്കുട : 66-ാമത് അഖിലേന്ത്യാ സഹകരണവാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുകുന്ദപുരം – ചാലക്കുടി താലൂക്ക്തല ഉദ്ഘാടനവും, സെമിനാറും, പൊതുസമ്മേളനവും തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു. ‘സഹകരണപ്രസ്ഥാനത്തിലൂടെ സര്‍ക്കാരിന്റെ പുതിയ സംരംഭങ്ങള്‍ സാക്ഷാത്ക്കരിക്കല്‍’ എന്ന വിഷയത്തെക്കുറിച്ച് വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ അനൂപ് കിഷോര്‍ സെമിനാര്‍ സംഘടിപ്പിച്ചു.

Advertisement