സഹകരണ താല്‍ക്കാലിക കരാര്‍ തൊഴിലാളി യൂണിയന്‍-സി.ഐ.ടി.യു അവകാശ ദിനം ആചരിച്ചു

272

മാപ്രാണം : തുല്ല്യ ജോലിക്ക് തുല്ല്യവേതനം, മിനിമം പ്രതിമാസ വേതനം 18000 രൂപയാക്കുക, കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, കരാര്‍ ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി സഹകരണ താല്‍ക്കാലിക കരാര്‍ തൊഴിലാളി യൂണിയന്‍-സി.ഐ.ടി.യു സംസ്ഥാന വ്യാപകമായി നവംബര്‍ 12 അവകാശ ദിനമായി ആചരിച്ചു.കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ കരാര്‍ തൊഴിലാളികള്‍ മാപ്രാണം, കുഴിക്കാട്ടുകോണം, കരുവന്നൂര്‍, മൂര്‍ക്കനാട് എന്നീ കേന്ദ്രങ്ങളില്‍ അവകാശദിനമാചരിച്ചു.  സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.എ.ഗോപി, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.ബി.രാജു, പി.എസ്.വിശ്വംഭരന്‍, യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ ധന്യ ഉണ്ണികൃഷ്ണന്‍, വി.ജി.രതീഷ്, സി.സി. സുനില്‍ കുമാര്‍, കെ.എം.പ്രഭാകരന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

 

Advertisement