അന്തരിച്ച മുന്‍ മന്ത്രി സി .എന്‍ ബാലകൃഷ്ണന്‍ അനുസ്മരണയോഗം നടന്നു

340
Advertisement

ഇരിങ്ങാലക്കുട-അന്തരിച്ച മുന്‍ മന്ത്രി സി .എന്‍ ബാലകൃഷ്ണന്‍ അനുസ്മരണയോഗം നടത്തി.രാജീവ്ഗാന്ധി മന്ദിരത്തില്‍ വച്ചു നടന്ന യോഗത്തില്‍ ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡന്റ് ടി വി ചാര്‍ളി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. പി ജാക്‌സണ്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍, വര്‍ഗീസ് കീറ്റിക്കല്‍, സുജ സഞ്ജീവ്കുമാര്‍, ടി ആര്‍ ഷാജു, ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.