നവരസ മുദ്രയില്‍ ഗുരു അമ്മൂരിന്റെ കലാജീവിത ചരിത്രഗ്രന്ഥാവലോകനവും നാട്യാവാതരണവും

97
Advertisement

ഇരിങ്ങാലക്കുട : നടനകൈരളിയുടെ ഇരുപത്തിയെട്ടാമത് നവരസ സാധന ശില്‍പശാല കൂടിയാട്ടത്തിന്റെ എക്കാലത്തേയും മഹാനടന്മാരില്‍ ഒരാളും ഇതിഹാസവുമായിരുന്ന ഗുരു അമ്മൂര്‍ മാധവ ചാക്യാര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. ശില്‍പശാലയുടെ സമാപനത്തോടനുബന്ധിച്ച് നവംബര്‍ 15 ന് വെകുന്നേരം 5 മണിക്ക് നടനകൈരളിയുടെ കളം രംഗവേദിയില്‍ കേരള സംഗീത നാടക അക്കാദമി പ്രസീദ്ധീകരിച്ച വേണുജിയുടെ ‘അമ്മൂര്‍ മാധവ ചാക്യാര്‍ എന്റെ കൂടിയാട്ടം സ്മരണകളിലൂടെ’ എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള അവലോകനം കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. ജി. പൗലോസ് അവതരിപ്പിക്കുന്നു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. രാജേഷ് തമ്പാന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കുന്നു. നവരസ സാധന ശില്‍പശാലയില്‍ ഉപരിപഠനത്തിനെത്തിയ പ്രശസ്ത നൃത്യനാട്യ വിദഗ്ധരായ മീരാ ശ്രീനാരായണന്‍ ഭരതനാട്യവും കാര്‍ത്തിക മേനോന്‍ കൂച്ചിപ്പുടിയും ധ്രുതി ഷാ ‘കഥാകാര്‍’ എന്ന സോളോ തിയേറ്ററും അവതരിപ്പിക്കുന്നു.

Advertisement