ചരിത്ര നിഷേധം നടത്തുന്നവരുടെ കാലം അസ്തമിച്ചു: പുന്നല ശ്രീകുമാര്‍

72
Advertisement

ഇരിങ്ങാലക്കുട : ചരിത്രവഴികളില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിക്കുന്ന ഒരു പ്രസ്ഥാനത്തിന് മാത്രമാണ് ഒരു ജനതയെ സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെ നയിക്കാനാകുവെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. മഹാസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ സഭ പിന്നിട്ട സഞ്ചാരപഥങ്ങള്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്ന ചരിത്ര മുഹുര്‍ത്തങ്ങള്‍ക്ക് സക്ഷ്യം വഹിക്കുകയാണ് വര്‍ത്തമാനകാലമെന്നും, നിഷേധത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചവരുടെ കാലം അസ്തമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുട റെസ്റ്റ് ഹൗസില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ അവസാന റൗഡ് പ്രവര്‍ത്തനങ്ങളെ കുറിച്ച് വിലയിരുത്തുവാന്‍ വിളിച്ച് ചേര്‍ത്ത ജില്ലാ സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കണ്‍വീനര്‍ വി.എസ് ആശ്‌ദോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി വി.ബാബു, സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി എസ് റെജികുമാര്‍, പി.എ.അജയഘോഷ്, ശാന്താഗോപാലന്‍, കെ.എസ് രാജു, പി എന്‍ സുരന്‍, ഇ ജെ തങ്കപ്പന്‍, അരുണ്‍ ഗോപി ,സവിത വിനോദ് , ഷീജ രാജു, നിര്‍മല മാധവന്‍, ടി ആര്‍ ഷേര്‍ളി, സന്ദീപ് അരിയാപുറം, അഡ്വ.അജീഷ്, സുമേഷ് പഞ്ഞപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു. സന്ദീപ് അരിയാപുറം സ്വാഗതവും, പി.എ.രവി നന്ദിയും പറഞ്ഞു.

Advertisement