സെന്റ് മേരിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്വര്‍ണ പതക്കം വിതരണം ചെയ്തു

199

ഇരിങ്ങാലക്കുട : സെന്റ് മേരിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിജയോത്സവത്തില്‍ എസ് എസ് എല്‍ സി പരീക്ഷയല്‍ ഫുള്‍ A+ കരസ്ഥായാക്കിയ ഇരുപത്തിമൂന്ന് വിദ്യാര്‍ത്ഥികള്‍ക് സ്വര്‍ണ പതക്കം രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ വിതരണം ചെയ്തു. മുന്‍ പി ടി എ പ്രസിഡന്റ് പി പി റപ്പായിയും മനേജ്‌മെന്റിന്റ് ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. പി ടി എ പ്രിസിഡന്റ് തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌ക്കൂള്‍ മാനേജര്‍ ഫാ.ആന്റൂ ആലപ്പാടന്‍, പ്രധാന അധ്യാപിക മിന്‍സി തോമസ്, ട്രസ്റ്റി പോളി കുറ്റിക്കാടന്‍, കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍, പി പി റപ്പായി, പ്രിന്‍സിപ്പല്‍
കെ ഡി റെക്റ്റി,മുന്‍ ഹെഡ്മിസ്ട്രസ്സ് ലിസി സി ഐ, വിദ്യാര്‍ത്ഥി പ്രതിനിധി ഇ കൃഷ്‌ണേന്ദു,ഫസ്റ്റ് അസിസ്റ്റന്റ് ജെസ്സി ടീച്ചര്‍, ജോസി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മെമ്മന്റോ നല്‍കി ആദരിച്ചു. പി ടി എ യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

Advertisement