പടിയൂരില്‍ മുറ്റത്തെമുല്ല ആരംഭിച്ചു

107
Advertisement

എടത്തിരിഞ്ഞി: എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ ഗ്രാമീണ ലഘു വായ്പ പദ്ധതിയായ ‘മുറ്റത്തെമുല്ല’ പടിയൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചു. സംസ്ഥാനസര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ.പ്രൊഫ.കെയു.അരുണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുധന്‍, സുധ വിശ്വംഭരന്‍, ലത വാസു, സി.എം.ഉണ്ണികൃഷ്ണന്‍, ബിനോയ് കോലന്ത്ര, എം.സി.അജിത്, ടി.ആര്‍.ഭുവനേശ്വരന്‍, എ.കെ.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് പി.മണി സ്വാഗതവും, സെക്രട്ടറി സി.കെ.സുരേഷ് ബാബു നന്ദിയും പറഞ്ഞു. ലോകവയോജനദിനത്തിന്റെ ഭാഗമായി വയോജനപെന്‍ഷന്‍ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ പ്രവര്‍ത്തകര്‍ 85000 രൂപ കൈമാറി.

Advertisement