വോട്ടിങ്ങ് യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കുന്ന പ്രവര്‍ത്തികള്‍ തുടങ്ങി

114
Advertisement

ഇരിങ്ങാലക്കുട:തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ്ങ് യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കുന്ന പ്രവര്‍ത്തികള്‍ തുടങ്ങി. ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്ക് വടക്കുഭാഗത്തുള്ള മുകുന്ദപുരം താലൂക്ക് ഓഫീസിന്റെ പഴയ കെട്ടിടത്തിലാണ് പരിശോധന നടക്കുന്നത്. മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ രാമചന്ദ്രന്‍, നോഡല്‍ ഓഫീസര്‍ അയൂബ് ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 25ലേറെ ഉദ്യോഗസ്ഥരാണ് ആദ്യഘട്ട പരിശോധന നടത്തുന്നത്. 3000 വോട്ടിങ്ങ് മെഷിയനുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. നാലുദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

Advertisement