കൃഷി ജീവിതത്തിന്റെ ഭാഗമാകണം–സത്യന്‍ അന്തിക്കാട്

293

ഇരിങ്ങാലക്കുട : കാര്‍ഷിക സംസ്‌കാരത്തെ ഹൃദയത്തില്‍ ഏറ്റു വാങ്ങിയാല്‍ മാത്രമാണ് വരു തലമുറക്ക് ജീവിതം ആസ്വദിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് പ്രശസ്ത സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുട എട്ടാമത് ഞാറ്റുവേല മഹോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി ആലങ്കോട് ലീലാ കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഹരിതോദ്യാന പദ്ധതി ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് നിര്‍വഹിച്ചു.ഫാ.ജോണ്‍ പാലിയേക്കര സി.എം.ഐ,ബ്ലോക്ക് പഞ്ചായത്ത്് പ്രസിഡന്റമാരായ വി എ മനോജ് കുമാര്‍,കെ എസ് രാധാകൃഷ്ണന്‍,പഞ്ചായത്ത്് പ്രസിഡന്റമാരായ ഇന്ദിരാ തിലകന്‍,സരളാ വിക്രമന്‍,വര്‍ഷ രാജേഷ്,സി എസ് സുധന്‍,ടി കെ രമേഷ്,ഷീജ സന്തോഷ്, മുന്‍സിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരി, പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഞാറ്റുവേല തീം സോങ് ശില്‍പികളായ ആനന്ദ് മധു സൂധനന്‍, ബാബു കോടശ്ശേരി,നിധിന്‍ കണ്ടേശ്വരം എന്നിവരെ ആദരിച്ചു.വിഷന്‍ ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി സ്വാഗതവും മീഡിയ കോഡിനേറ്റര്‍ എ.സി.സുരേഷ് നന്ദിയും പറഞ്ഞു.

 

Advertisement